ഐ സി എഫ് പ്രവര്‍ത്തകന്‍ നാട്ടില്‍ നിര്യാതനായി

ജിദ്ദ: ഐ സി എഫ് പ്രവര്‍ത്തകനായ പ്രവാസി മലയാളി നാട്ടില്‍ മരിച്ചു. മലപ്പുറം ചെട്ടിപ്പടി കൊടക്കാട് സ്വദേശി ഫൈസലാണ് മരിച്ചത്. ജിദ്ദ ഹംദാനിയ ഡിസ്ട്രിക്ടിലെ മദീന റാഹേലി സെക്ടര്‍ സംഘടനാ സെക്രട്ടറി ആയിരുന്നു. ഏതാനും മാസം മുമ്പാണ് ലീവില്‍ നാട്ടില്‍ പോയത്. സ്വഫ്‌വ വളണ്ടിയര്‍ കൂടിയായ ഫൈസല്‍ ജീവ കാരുണ്യ സേവന രംഗത്തും സജീവമായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ഫറോക്കിനടുത്തു വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നടമ്മല്‍ പുതിയകത്തു അബ്ദുല്ല മുസ്‌ലിയാരുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ
താഹിറ. മക്കള്‍: മുഹമ്മദ് ഹാഷിര്‍ (കൊണ്ടോട്ടി ബുഖാരി ദഅവാ കോളേജ് വിദ്യാര്‍ത്ഥി) ആരിഫ, ഫാത്തിമ സന, മുഹമ്മദ്, ഷൈമ. സഹോദരങ്ങള്‍: അബ്ദുള്‍റഹ്മാന്‍, ഹംസ, സൈഫുന്നിസ, മൈമൂനത്ത്.

ഫൈസലിന്റെ വിയോഗത്തില്‍ ജിദ്ധ സെന്‍ട്രല്‍ ഐ സി എഫ് അനുശോചനം രേഖപ്പെടുത്തി. സാന്ത്വന സേവന രംഗത്ത് വലിയ നഷ്ടമാണ് ഫൈസലിന്റെ വിയോഗമെന്ന് ഐ സി എഫ് സെന്‍ട്രല്‍ സെക്രട്ടറി ബഷീര്‍ പറവൂര്‍ പറഞ്ഞു. ഹസ്സന്‍ സഖാഫി, മുഹ്യുദ്ധീന്‍ കുട്ടി സഖാഫി, അബ്ദുല്‍ റഹീം വണ്ടൂര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ സംബന്ധിച്ചു.



source http://www.sirajlive.com/2021/04/05/474214.html

Post a Comment

Previous Post Next Post