കൊവിഷീല്‍ഡ് സ്വീകരിക്കുന്നതിന്റെ ഇടവേള ദീര്‍ഘിപ്പിക്കണമെന്ന് വിദഗ്ധ സമതി

ന്യൂഡല്‍ഹി | കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകളുടെ ഇടവേള ദീര്‍ഘിപ്പിക്കണമെന്ന് വിദഗ്ധ സമിതി. ആദ്യ ഡോസ് എടുത്ത് 12 മുതല്‍ 16 വരെ ആഴ്ചകള്‍ക്ക് ശേഷം രണ്ടാം ഡോസ് എടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ സമതിയുടെ നിര്‍ദേശം. അതേ സമയം കോവാക്‌സിന്‍ ഡോസുകളുടെ ഇടവേളയില്‍ മാറ്റമില്ല.

ഡോസുകള്‍ തമ്മിലുള്ള ഇടവേള കൂട്ടുന്നത് ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. കൊവിഡ് മുക്തരായവര്‍ക്ക് ആറുമാസത്തിന് ശേഷം വാക്സിന്‍ നല്‍കിയാല്‍ മതിയെന്നും വിദഗ്ധര്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് കൊവിഷീല്‍ഡിന്റെ ഡോസുകളുടെ ഇടവേള കൂട്ടുന്നത്. അതേ സമയം കൊവാക്സിന്റെ ഇടവേള നാല് മുതല്‍ ആറാഴ്ച വരെ തുടരും.



source http://www.sirajlive.com/2021/05/13/478892.html

Post a Comment

Previous Post Next Post