കോട്ടക്കൽ | ഈ മാസം 14 മുതൽ 20 വരെയായി നടത്തപ്പെടുന്ന ബോൾസ്റ്റർ മൺസൂൺ ക്യാമ്പ് രജിസ്ട്രേഷൻ ആരംഭിച്ചു. പ്രമുഖ സാമൂഹിക സംഘടനയായ പ്രിസം ഫൗണ്ടേഷനുമായി ചേർന്ന് ബോൾസ്റ്റർ ഗേൾസ് ക്യാമ്പസാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഏഴ് ദിവസങ്ങളിലായി നടത്തപ്പെടുന്ന വെർച്യുൽ ക്യാമ്പിൽ സാമൂഹിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.ലോക്ക്ഡൗൺ വേളയിൽ പഠനം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണർ തയ്യാർ ചെയ്ത ക്യാമ്പ് വിദ്യാർഥികളുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിടുന്നു. ഈ വർഷം പത്താം ക്ലാസ് കഴിഞ്ഞ പെൺകുട്ടികൾക്ക് മാത്രമായാണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. സീറ്റ് പരിമിതപ്പെട്ടതിനാൽ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9605407019, 9605407021 (കാൾ, whatsApp) എന്നിവയിൽ ബന്ധപ്പെടാം.
source http://www.sirajlive.com/2021/06/10/483240.html
Post a Comment