അഫ്ഗാനില്‍ അക്രമികള്‍ പത്ത് പേരെ വെടിവെച്ച് കൊന്നു

കാബൂള്‍ | വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ തോക്ക്ധാരികള്‍ നടത്തിയ ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ബഗ്ലാന്‍ പ്രവിശ്യയില്‍ ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഹാലോ ട്രസ്റ്റിന്റെ കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്ന സംഘടനയുടെ ക്യാമ്പിലാണ് അക്രമണമുണ്ടായത്.

ആക്രമണം നടക്കുന്ന സമയത്ത് ക്യാമ്പില്‍ നൂറിലധികം ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗം ആളുകളെ തിരഞ്ഞുപിടിച്ചാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി സൈറ്റ് ഇന്റലിജന്‍സ് മോണിറ്ററിംഗ് ഗ്രൂപ് അറിയിച്ചു



source http://www.sirajlive.com/2021/06/10/483247.html

Post a Comment

Previous Post Next Post