കൊടകര കുഴല്‍ പണ കേസ്: അന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്കും

തൃശ്ശൂര്‍  | കൊടകര കുഴല്‍ പണ കേസില്‍ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകനിലേക്കും നീളുന്നു. കേസിലെ മുഖ്യപ്രതി ധര്‍മ്മരാജനും സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും കോന്നില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണസംഘം സുരേന്ദ്രന്റെ മകന്റെയും മൊഴിയെടുക്കും. ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് അന്വേഷണ പുരോഗതി.

ധര്‍മ്മരാജനെ അറിയാമെന്ന് കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും ഇന്നലെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ധര്‍മരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രഹികള്‍ ധര്‍മ്മജനെ ഏല്‍പിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണില്‍ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കെ സുരേന്ദ്രനും ധര്‍മ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയില്‍ പറയുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഡ്രൈവറും സെക്രട്ടറിയും പറയുന്നു.

കൊടകര കുഴല്‍പ്പണ വിവാദം കത്തിനില്‍ക്കെ ബിജെപിയുടെ കോര്‍ കമ്മറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്.



source http://www.sirajlive.com/2021/06/06/482611.html

Post a Comment

أحدث أقدم