
യൂറോ കപ്പില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ റഷ്യയെ തകര്‍ത്ത് ഡെന്മാര്‍ക്ക് യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ഡെന്മാര്‍ക്കിന്റെ വിജയം. ഗ്രൂപ്പ് ബിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഡെന്മാര്‍ക്ക് അവസാന 16-ല്‍ എത്തിയത്. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം 2-0ന് ഫിന്‍ലന്‍ഡിനെ തോല്‍പ്പിച്ചതും ഡെന്‍മാര്‍ക്കിനുള്ള വഴിയൊരുക്കി.
സമ്പൂര്‍ണ ജയത്തോടെയാണ് ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍ എത്തിയത്. റൊമേലു ലുകാകു ഒരു ഗോള്‍ നേടി. മറ്റൊന്ന് ഫിന്‍ലന്‍ഡിന്റെ ദാനമായിരുന്നു. ആദ്യ പകുതിയില്‍ ഫിന്‍ലന്‍ഡ് ഗോള്‍ വഴങ്ങാതെ കാത്തു. എന്നാല്‍ 74-ാം മിനിറ്റില്‍ ഹ്രഡക്കിയുടെ സെല്‍ഫ് ഗോളില്‍ ബെല്‍ജിയം മുന്നിലെത്തി. ഒരു ഗോള്‍ വീണതോടെ തിരിച്ചടിക്കാനുള്ള സകല വഴികളും ഫിന്‍ലന്‍ഡ് നോക്കി. ആ വെപ്രാളത്തില്‍ മറ്റൊരു ഗോള്‍ കൂടി ഫിന്‍ലന്‍ഡിന്റെ വലയില്‍ കയറി.
source http://www.sirajlive.com/2021/06/22/485357.html
Post a Comment