രാജ്യത്ത് ഇന്ധന വില ഇന്നുംകൂട്ടി

ന്യൂഡല്‍ഹി | കൊവിഡ് മഹാമാരിക്കാലത്ത് ജനങ്ങളെ കൊള്ളയിക്കുന്ന നടപടികള്‍ ഓരോ ദിവസവും എണ്ണക്കമ്പനികള്‍ തുടരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ജനകീയ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയില്‍ ഇതെല്ലം അവഗണിച്ച് ഇന്നും വില കൂട്ടി. പെട്രോളിന് 28 പൈസയും ഡീസലിന് 27 പൈയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിനോട് അടുത്തു. 99 രൂപ 54 പൈസയാണ് ഇന്നത്തെ വില. ഡീസല്‍ വില ലിറ്ററിന് 94 രൂപ 82പൈസയായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97രൂപ 60 പൈസയും ഡീസലിന് 93രൂപ 99 പൈസയുമാണ് വില. 22 ദിവസത്തിനിടെ ഇത് 12-ാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.

 



source http://www.sirajlive.com/2021/06/22/485360.html

Post a Comment

Previous Post Next Post