തിരഞ്ഞെടുപ്പിന് ശേഷം മാണി സി കാപ്പന്റെ നിലപാടിൽ മാറ്റം; എൻ സി കെ പിളർന്നു

കോട്ടയം | മാണി സി കാപ്പൻ എം എൽ എ നേതൃത്വം നൽകുന്ന നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എന്‍ സി കെ)യുടെ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ കാപ്പന്‍റെ രാഷ്ട്രീയ നിലപാടുകളോടു വിയോജിച്ചാണ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ളവര്‍ പാർട്ടി വിട്ടത്.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബാബു കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് പി ഗോപിനാഥ്, സെക്രട്ടറി എ കെ ജി ദേവദാസ്, നാഷനലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൊച്ചു ദേവസി തുടങ്ങിയവരാണ് പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.

പാല സീറ്റ് എൽ ഡി എഫ് നൽകാത്തതിനെ തുടർന്ന് എന്‍ സി പിയിൽ തനിക്കൊപ്പമുണ്ടായിരുന്ന നേതാക്കളെ ഉൾപ്പെടുത്തിയാണ് കാപ്പൻ എൻ സി കെ രൂപവത്കരിച്ചത്. തുടർന്ന് യു ഡി എഫിൽ ചേർന്ന് പാലയിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.



source http://www.sirajlive.com/2021/06/28/486308.html

Post a Comment

Previous Post Next Post