രാജ്യത്ത് പ്രതിദിന കൊവിഡ് മരണം ആയിരത്തില്‍ താഴെ

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസ്. കഴിഞ്ഞ് 24 മണിക്കൂറിനിടെ 37,566 പുതിയ കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. മാസങ്ങള്‍ക്ക് ശേഷം കൊവിഡ് മരണ നിരക്കും ആയിരത്തില്‍ താഴെ എത്തി. ഇന്നലെ 907 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

56,994 പേര്‍ രോഗമുക്തി കേവരിച്ചു. ഇതോടെ രോഗമുക്തി നിരക്ക് 96.87 ശതമാനമാനത്തിലെത്തിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടത്. ഇതിനകം 3,03,16,897 കേസുകളും 3,97,637 മരണങ്ങളുമാണ് രാജ്യത്തുണ്ടായത്.

 

 



source http://www.sirajlive.com/2021/06/29/486424.html

Post a Comment

Previous Post Next Post