
132 ദിവസത്തിനിടയില്‍ ആദ്യമായാണ് 30,000 ത്തിന് താഴെ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നത്.
3.98 ലക്ഷം സജീവ കേസുകളാണ് രാജ്യത്തുള്ളത്. മാര്‍ച്ച് 25ന് ശേഷമുള്ള എറ്റവും കുറഞ്ഞ കണക്കാണിത്. 42,263 പേരാണ് ഇന്നലെ രോഗമുക്തരായത്. 1.73 എന്ന ആശ്വാസനിരക്കാണ് ടി പി ആര്‍ രേഖപ്പെടുത്തിയത്.
11,586 പുതിയ കേസുകള്‍ രേഖപ്പെടുത്തിയതോടെ കേരളത്തിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍. രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ 5,000 ത്തില്‍ കുറവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 53 മരണങ്ങളും രേഖപ്പെടുത്തി.
44.19 കോടി ഡോസ് വാക്സീന് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തു. രാജ്യത്ത് ഇന്നലെ മാത്രം 66 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. അതില്‍ 19.87 ലക്ഷം രണ്ടാം ഡോസ് കുത്തിവെപ്പാണ്.
source http://www.sirajlive.com/2021/07/27/490887.html
إرسال تعليق