കോഴിക്കോട് | സ്വര്‍ണക്കള്ളക്കടത്തും കവര്‍ച്ചയും ഇപ്പോള്‍ ചെന്നെത്തുന്നത് സിപിമ്മിന് നേര്‍ക്കെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്തിനും കവര്‍ച്ചക്കും കൊടി സുനിയാണ് സഹായിക്കുന്നതെന്ന് അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം സിപിഎമ്മിലേക്കെത്തും. അതുകൊണ്ടാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ സ്വമേധയാ കേസെടുത്തതെന്നും കെ സുരേന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
സംഭവത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ പ്രതിരോധത്തിലായിരിക്കുകയാണ്. അതുകൊണ്ടാണ് ഇപ്പോള്‍ തന്റെ നേരെ തിരിഞ്ഞ് ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുന്നത്. കേസ് കണ്ട് ഒളിച്ചോടില്ല ബിജെപി. നിയമവാഴ്ചയോട് സഹകരിക്കും. ഒന്നും മറച്ച് വെക്കാനില്ല. തിനിക്കെതിരെ ആസൂത്രിമായ നീക്കം പോലീസിനെ ഉപയോഗിച്ച് നടത്തുുകയാണ്. ഇതിനെയെല്ലാം വ്യക്തമപരമായി ഗൗരവമായി എടുക്കുന്നില്ല. എന്നാല്‍ ഇതിനെതിരെ ബിജെപി ശക്തമായ നിയമനടപടിയെടുക്കും.
കോഴ ആരോപണത്തില്‍് സാക്ഷിമൊഴിയെടുക്കാനാണ് തനിക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. നോട്ടീസില്‍ പറഞ്ഞ ദിവസം തന്നെ ഹാജകരാണമെന്ന് ഒരു നിയമവുമില്ല. ഹാജരാകമോയെന്ന കാര്യത്തിനും തീരുമാനമായിട്ടില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. കിറ്റെക്‌സിനോട് സര്‍ക്കാര്‍ വൈര്യനിര്യാതന ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഒരു പദ്ധതിയാണ് സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ നോക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു
source http://www.sirajlive.com/2021/07/03/487159.html
إرسال تعليق