ന്യൂഡല്‍ഹി | ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ചുറ്റുവളപ്പില്‍ ഡ്രോണ്‍ കണ്ടെത്തിയതില്‍ കടുത്ത പ്രതിഷേധമറിയിച്ച് ഇന്ത്യ. കഴിഞ്ഞ മാസം 26നാണ് ഡ്രോണ്‍ കണ്ടെത്തിയത്. ജമ്മു കശ്മീരിലെ വ്യോമസേനാ താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ പിന്തുടര്‍ന്നാണ് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് സമീപവും ഡ്രോണ്‍ കണ്ടെത്തിയത്.
ഭരണകൂട പിന്തുണയോടെ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളായ ജയ്ഷ്വ മുഹമ്മദ്, ലഷ്‌കര്‍-ഇ-ത്വയ്യിബ എന്നിവയാണ് ആക്രമണത്തിന് പിന്നിലെന്ന് ശ്രീനഗറിലെ 15 കോര്‍പ്സിന്റെ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഡി പി പാണ്ഡെ പറഞ്ഞു.
source
http://www.sirajlive.com/2021/07/02/487069.html
Post a Comment