ജി എസ് ടി റിട്ടേണ്‍; ലേറ്റ് ഫീസിലെ ഇളവ് നീട്ടി

കൊച്ചി | ജി എസ് ടി 3 ബി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ലേറ്റ് ഫീസിലെ ഇളവ് നീട്ടി. 2017 ജൂലൈ മുതല്‍ 2021 ഏപ്രില്‍ വരെ റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് അനുവദിച്ച ലേറ്റ് ഫീസിലെ ഇളവാണ് ആഗസ്റ്റ് 31 വരെ നീട്ടിയത്.

ഇക്കാലയളവില്‍ വിറ്റുവരവ് ഇല്ലാത്തവര്‍ പ്രതിമാസം 500 രൂപ നിരക്കില്‍ മാത്രം ലേറ്റ് ഫീസ് അടച്ചാല്‍ മതി. ഇളവില്ലെങ്കില്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെ അടയ്ക്കണം. എന്നാല്‍, ഇളവുകളോടെ പരമാവധി 6,000 രൂപ വരെ അടച്ചാല്‍ മതിയാകും.



source http://www.sirajlive.com/2021/07/02/487066.html

Post a Comment

Previous Post Next Post