
ഭക്ഷണം കഴിക്കാനല്ല, പാഴ്‌സല്‍ വാങ്ങാനാണ് എത്തിയതെന്ന് രമ്യ നേരത്തെ വിശദീകരിച്ചിരുന്നു. ചോദ്യം ചെയ്ത യുവാവ് തന്റെ കൈക്ക് കയറി പിടിച്ചതായും രമ്യ പറഞ്ഞിരുന്നു. സംഭവത്തില്‍ നേതാക്കളുമായി സംസാരിച്ച് യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും രമ്യ അറിയിച്ചിരുന്നു. എന്നാല്‍,ഇതുസംബന്ധിച്ച് ഒരു പരാതിയും രമ്യയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് കസബ പോലീസ് പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. രമ്യ ഹരിദാസ് ഉള്‍പ്പടെയുളളവര്‍ പാലക്കാട് നഗരത്തോട് ചേര്‍ന്നുളള അപ്ടൗണ്‍ ഹോട്ടലില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഭക്ഷണം കഴിക്കാനെത്തിയതായാണ് പരാതി. ഇവര്‍ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ യുട്യൂബറായ യുവാവ് പുറത്തുവിട്ടിരുന്നു.
എം പിയായ രമ്യ ഹരിദാസ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ യുവാവ് ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടെ രമ്യ ഹരിദാസും സംഘവും യുവാവിനെതിരേ തിരിയുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് യുവാവ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് കസബ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
source http://www.sirajlive.com/2021/07/27/490881.html
إرسال تعليق