കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍

കൊച്ചി | കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്യാനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍. ഇതിനായി പ്രധാനപ്രതിയായ സൂഫിയാനടക്കമുള്ളവരെ 14 ദിവസം കസ്റ്റഡിയില്‍ വിട്ട്‌നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കസ്റ്റംസ് മഞ്ചേരി കോടതിയെ സമീപിച്ചിരിക്കുന്നത്.

രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ 17-ഓളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ നിലപാട്.സ്വര്‍ണം വന്നത് സൂഫിയാന് വേണ്ടിയാണ്. ഇത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് അര്‍ജുന്‍ ആയങ്കിയുടേയും യൂസഫിന്റേയും സംഘവുമെത്തിയത്. അര്‍ജുന്‍ ആയങ്കിയെ അടുത്ത ദിവസം കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.



source http://www.sirajlive.com/2021/07/17/489410.html

Post a Comment

Previous Post Next Post