കവരത്തി | ജനദ്രോഹ നടപടികളില്‍ നിന്ന് പിന്തിരിയാതെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. കല്‍പേനിയില്‍ കെട്ടിടങ്ങള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം ഇറങ്ങിയ നോട്ടീസില്‍ ഉടചമകള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം അറിയിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കവരത്തിയില്‍ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ നോട്ടീസ് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഉടമസ്ഥര്‍ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്നായിരുന്നു നടപടി.
ഇപ്പോള്‍ കല്‍പേനിയില്‍ നോ്ട്ടീസ് നല്‍കിയവരില്‍ നിരവധി വീട് ഉടമസ്ഥരുമുണ്ട്. മുമ്പ് ലക്ഷദ്വീപിലെ പലയിടങ്ങളിലും ഇത്തരത്തില്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, എതിര്‍പ്പ് അറിയിക്കാന്‍ ആവശ്യമായ സമയം അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ നടപടി സ്റ്റേ ചെയ്യുകയായിരുന്നു.
source
http://www.sirajlive.com/2021/07/16/489226.html
Post a Comment