‘ലീഗില്‍ സംഭവിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്ക്’; കലഹങ്ങളെ ന്യായീകരിച്ച് കെ എം ഷാജി

കോഴിക്കോട് |  മുസ്ലിം ലീഗിലെ ആഭ്യന്തര കലഹങ്ങളെ ന്യായീകരിച്ച് കെ എം ഷാജി രംഗത്ത്. ലീഗില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തര്‍ക്കങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണെന്നാണ് കെ എം ഷാജിയുടെ വാദം . വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാകുന്നതിന്‍രെ ഭാഗമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കെ എം ഷാജി പറയുന്നു.
എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ലെന്നും സംഘ ശക്തിയിലെ ഗുണകാംക്ഷകള്‍ മാത്രമെന്നും പോസ്റ്റില്‍ തുടര്‍ന്ന് പറയുന്നു

കെ എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം:
എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം.വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണ്; മുസ്ലിം ലീഗില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ്.ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകള്‍ മാത്രം.എതിരഭിപ്രായം പറയുന്നവര്‍ ശാരീരികമായോ ധാര്‍മ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല



source http://www.sirajlive.com/2021/08/08/492636.html

Post a Comment

Previous Post Next Post