
ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍ റാമും ശശി കുമാറും സമര്‍പ്പിച്ച ഹരജിയാണ് പരിഗണിക്കുന്നത്. വിരമിച്ചതോ സര്‍വീസില്‍ ഉള്ളതോ ആയ ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നതാണ് ഇവരുടെ ആവശ്യം.
കേരളത്തില്‍ നിന്നുള്ള ഇടത് രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസും സുപ്രീം കോടതി അഭിഭാഷകന്‍ എം എല്‍ ശര്‍മയും ഇതേ വിഷയത്തില്‍ സമര്‍പ്പിച്ച ഹരജികള്‍ പ്രത്യേകം പരിഗണിക്കും. എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും മറ്റു ചിലരും സമാന രീതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തെ മാധ്യമ പ്രവര്‍ത്തകര്‍, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍ അടക്കമുള്ളവരുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്ന് അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
source http://www.sirajlive.com/2021/08/05/492283.html
إرسال تعليق