
ഐ ബി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബി ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്ന നമ്പി നാരായണന്റെ മൊഴി സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ (വി എസ് എസ് സി) കമാന്‍ഡന്റ് ആയി ശ്രീകുമാര്‍ ജോലി നോക്കിയിരുന്ന കാലത്ത് ബന്ധുവിന് വി എസ് എസിയില്‍ നിയമനത്തിനായി തന്നെ സമീപിച്ചിരുന്നു. അത് താന്‍ നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമായത്. അനുഭവിക്കേണ്ടി വരുമെന്ന് ആര്‍ ബി ശ്രീകുമാര്‍ തന്റെ ഓഫീസിലെത്തി ഭീഷണി മുഴക്കിയതായും നമ്പി നാരായണന്‍ പറഞ്ഞു.
പേരൂര്‍ക്കട പോലീസ് ക്ലബില്‍ സിബി മാത്യൂസിന്റെയും ആര്‍ ബി ശ്രീകുമാറിന്റെയും സാന്നിധ്യത്തില്‍ താന്‍ ക്രൂര പീഡനത്തിനിരയായതായുള്ള ശശികുമാറിന്റെ മൊഴിയും സത്യവാങ്മൂലത്തിലുണ്ട്. താന്‍ നിലവിളിക്കുമ്പോള്‍ ഇരുവരും പരിഹസിച്ച് ചിരിച്ചുവെന്നും മൊഴിയില്‍ പറയുന്നു.
source http://www.sirajlive.com/2021/08/05/492280.html
إرسال تعليق