
നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ ഹരിത ഭാരവാഹികള്‍ ആരോപണം ഉന്നയിച്ചിരുന്നു. പാര്‍ട്ടി യോഗങ്ങളിലും മറ്റും സ്ത്രീകളെ അവഹേളിക്കുന്ന തരത്തില്‍ ഇരുവരും നിരന്തരം സംസാരിക്കാറുണ്ടെന്നും ആരോപണമുണ്ടായിരുന്നു. മുസലിം ലീഗ് നേതൃത്വത്തിനെതിരെ ഹരിത ഭാരവാഹികള്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചത്. ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി സംബന്ധിച്ച് പ്രതികരിക്കാന്‍ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല
.
source http://www.sirajlive.com/2021/08/13/493384.html
Post a Comment