അക്കാദമിക് സെമിനാര്‍; പേപ്പറുകള്‍ ക്ഷണിച്ചു

കോഴിക്കോട് | ‘പ്രവാചക അധ്യാപനങ്ങളിലെ വൈദ്യശാസ്ത്ര വായനകള്‍’ എന്ന വിഷയത്തില്‍ ജാമിഅ മദീനത്തുന്നൂര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും മര്‍കസ് യൂനാനി മെഡിക്കല്‍ കോളജും സംയുക്തമായി അക്കാദമിക് സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ അഞ്ചിന് മര്‍കസ് നോളജ് സിറ്റിയില്‍ വച്ചായിരിക്കും സെമിനാര്‍.

സെമിനാറിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമുണ്ട്. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 12നു മുമ്പായി seminarmadeenathunnoor@gmail.com എന്ന ഇമെയില്‍ വഴി അബ്‌സ്ട്രാക്ട് സമര്‍പ്പിക്കണം. ഹദീസുകളിലെ വൈദ്യ ശാസ്ത്ര വിവരണങ്ങളുടെ ആധികാരികമായ ഗവേഷണ-പ്രയോഗങ്ങളുടെ സാധ്യത അന്വേഷിക്കുകയാണ് സെമിനാറിലൂടെ ലക്ഷ്യമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് +917736255663 എന്ന നമ്പറില്‍ ബന്ധപ്പെടണം.

 



source https://www.sirajlive.com/academic-seminar-papers-invited.html

Post a Comment

Previous Post Next Post