പാറ്റ്‌ന | ബിഹാറില്‍ കാണാതായ വിവരാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ യുവാവിന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്രാദേശിക വാര്‍ത്താ ചാനലില്‍ ജോലി ചെയ്യുന്ന ബുധിനാഥ് ജാ എന്ന മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹമാണ് മധുബനി ജില്ലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് ഇയാളെ കാണാതായിരുന്നു.
പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ ക്ലിനിക് വ്യാജമാണെന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. സമീപ ദിവസങ്ങളില്‍ പ്രദേശത്തെ വ്യാജ ആശുപത്രികളെക്കുറിച്ചും നഴ്സിങ് ഹോമുകളെക്കുറിച്ചും ഡോക്ടര്‍മാരുടെ അമിത ഫീസിനെക്കുറിച്ചും ഇയാള്‍ നിരന്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇയാള്‍ക്ക് ജീവന് ഭീഷണിയും പണം നല്‍കാമെന്നുള്ള പ്രലോഭനവുമുണ്ടായിരുന്നു. തുടര്‍ന്നാണ് രണ്ട് ദിവസം മുമ്പ് കാണാതായത്. അദ്ദേഹത്തിന്റെ ഇരുചക്ര വാഹനവും ഓഫിസും ലാപ്ടോപ്പും തുറന്ന നിലയിലായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫുമായി. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെത്തിയത്.
source https://www.sirajlive.com/the-body-of-a-missing-journalist-in-bihar-has-been-cremated.html
إرسال تعليق