തിരുവനന്തപുരം | ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുന്ന തരത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമരം തുടരുന്ന പി ജി ഡോക്ടര്‍മാര്‍ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30നാണ് കൂടിക്കാഴ്ച. പി ജി ഡോക്ടര്‍മാര്‍ക്ക് തന്നെ എപ്പോള്‍ വേണമെങ്കിലും വന്ന് കാണാമെന്നു എന്നാല്‍ ഇതിന് ഒരു ചര്‍ച്ചയുടെ ഭാഷ്യം നല്‍കേണ്ടതില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു. പി ജി ഡോക്ടര്‍മാര്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട് അത് അവരെ ബോധ്യപ്പെടുത്തും.
അതേസമയം നാല് ശതമാനം സ്‌റ്റൈപെന്‍ഡ് വര്‍ധനയടക്കം മുന്നോട്ട് വച്ച മുഴുവന്‍ ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ മാത്രം സമരം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് പിജി ഡോക്ടര്‍മാര്‍. അത്യാഹിത വിഭാഗം അടക്കം മുടക്കികൊണ്ടുള്ള പിജി ഡോക്ടര്‍മാരുടെ സമരം ഇന്ന് 14 ദിവസം കടന്നു.
നോണ്‍ അക്കാദമിക് റസിഡന്റ് ഡോക്ടര്‍മാരുടെ നിയമനം, സ്‌റ്റൈപന്‍ഡ് വര്‍ധന തുടങ്ങിയ വിഷയങ്ങളിലാണ് ആരോഗ്യവകുപ്പുമായുള്ള ചര്‍ച്ച. നേരത്തെ ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ പി ജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും പണിമുടക്കിയതോടെയാണ് സര്‍ക്കാര്‍ നിലപാടില്‍ നിന്ന് ചെറിയ മാറ്റം വരുത്തിയത്.
source https://www.sirajlive.com/the-agitating-pg-doctors-will-meet-the-health-minister-today.html
Post a Comment