ബാംബോലിം | ഐ എസ് എലില്‍ ഒഡീഷ എഫ് സിയും എഫ് സി ഗോവയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 61ാം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ ഒഡീഷയാണ് ആദ്യം സ്കോര്‍ ചെയ്തത്. ഗോവയുടെ സമനില ഗോള്‍ ഇഞ്ചുറി ടൈമിലാണ് പിറന്നത്. ഗോവയാണ് മത്സരത്തില്‍ കൃത്യമായ മേധാവിത്വം പുലര്‍ത്തിയത്. കളിയുടെ 60 ശതമാനം സമയം പന്ത് കൈവശം വച്ച ഗോവ ഓണ്‍ ടാര്‍ഗറ്റിലേക്ക് ഏഴ് ഷോട്ടുകള്‍ ഉതിര്‍ക്കുകയും ചെയ്തു. എന്നാല്‍, ആദ്യം ഗോളടിച്ചത് ഒഡീഷ ആയിരുന്നു. പെനാള്‍ട്ടിയിലൂടെയാണ് ഒഡീഷ സ്കോര്‍ ചെയ്തത്. ഹാവി ഗാര്‍സിയയെ നൊഗുവേര വീഴ്ത്തിയതിന് ലഭിച്ച പെനാള്‍ട്ടി ജൊനാതസ് ഡി ജീസസിന് പിഴച്ചില്ല. ഗോള്‍ വഴങ്ങേണ്ടി വന്ന ശേഷവും വീറോടെ പൊരുതിയ ഗോവക്ക് പക്ഷെ, സമനില ഗോളിന് 94ാം മിനുട്ട് വരെ കാക്കേണ്ടി വന്നു. അലക്സാണ്ടര്‍ റൊമാരിയോ ജെസുരാജ് ആണ് ഗോവയെ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
14 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒഡീഷ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 15 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുള്ള ഗോവ ഒമ്പതാമതും.
source https://www.sirajlive.com/despite-playing-full-there-is-no-victory-goa-draw-with-odisha.html
Post a Comment