സഊദിയിൽ ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയയിലൂടെ അപൂർവ ട്യൂമർ നീക്കം ചെയ്തു

ത്വാഇഫ് | സഊദി അറേബ്യയിലെ ത്വാഇഫിൽ ലാപ്രോസ്‌കോപ്പിയിലൂടെ വയറിലെ അപൂർവ ട്യൂമർ നീക്കം ചെയ്തു. കിംഗ് അബ്ദുൽ അസീസ് സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ലോകത്ത് അമ്പതിൽ താഴെ പേർക്ക് മാത്രമാണ് ഈ രോഗം  രേഖപ്പെടുത്തിയിരിക്കുന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും വയറിൽ ട്യൂമർ ഉണ്ടാകുന്നത് വളരെ അപൂർവമാണെന്നും ഡോ. ഖാലിദ് അൽ സഹ്‌റാനി പറഞ്ഞു.

സങ്കീർണതകളൊന്നുമില്ലാതെയാണ്  ശസ്ത്രക്രിയ നടത്തിയത്. എൻഹാൻസ്ഡ് പോസ്റ്റ്ഓപ്പറേറ്റീവ് റിക്കവറി പ്ലാനിലൂടെ  (ഇ ആർ എ എസ്) ശസ്ത്രക്രിയക്ക് ശേഷം രോഗിയെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ്ജ്‌ ചെയ്തു.


source https://www.sirajlive.com/the-tumor-was-removed-by-laparoscopic-surgery-in-saudi-arabia.html

Post a Comment

أحدث أقدم