ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ധാരണ

ന്യൂഡല്‍ഹി | ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ പ്രത്യേക പ്രതിനിധികളുടെ ചര്‍ച്ചയില്‍ ധാരണയായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലാണ് ചര്‍ച്ച നടത്തിയത്.

അതിര്‍ത്തി കടന്നുള്ള യാത്രാ സഹകരണവും ചര്‍ച്ചയായി. അതിര്‍ത്തി തര്‍ക്കം ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കാതിരിക്കാന്‍ ശ്രമം തുടരും. സേന പിന്‍മാറ്റത്തിനും പട്രോളിംഗിനുമുള്ള ധാരണ ഉടന്‍ നടപ്പാക്കും. കൈലാസ്-മാനസ സരോവര്‍ യാത്ര പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളുമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതിര്‍ത്തികടന്നുള്ള വിവരങ്ങള്‍ പങ്കിടല്‍, വ്യാപാരം തുടങ്ങിയവയും ഇരു രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തു. സമാധാനവും സമൃദ്ധിയും ഉറപ്പാക്കാന്‍ ഇന്ത്യ-ചൈന സൗഹൃദം തുടരണമെന്നും ധാരണയായി. നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും നടത്തിയ കൂടികാഴ്ചയിലെ തീരുമാന പ്രകാരമാണ് ഇരു രാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികള്‍ ഇന്ന് ബീജിംഗില്‍ ഒരുമിച്ചിരുന്ന് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ച നടത്തിയത്.

 



source https://www.sirajlive.com/agreement-to-maintain-peaceful-atmosphere-on-india-china-border.html

Post a Comment

أحدث أقدم