അബുദബി | അബൂദബി മലയാളി സമാജത്തിന്റെ 39 മത് സാഹിത്യ പുരസ്‌കാരം കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കവിയും നിരൂപകനും വാഗ്മിയുമായ ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു. ആലങ്കോട് ലീലകൃഷ്ണന്റെ കവിതകളെ ആസ്പദമാക്കി കെ വി ബഷീര്‍ രചനയും സംവിധാനവും നിര്‍വഹിച്ച നിളയോരം എന്ന നൃത്ത-സംഗീത ശില്പം ഏറെ ശ്രദ്ധേയമായി. മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കല്‍ പുരസ്‌കാരം സമ്മാനിച്ചു. സമാജം ജനറല്‍ സെക്രട്ടറി ടി വി സുരേഷ്‌കുമാര്‍, വൈസ് പ്രസിഡണ്ട് ടി എം നിസാര്‍ എന്നിവര്‍ ആലങ്കോട് ലീലകൃഷ്ണനെ പൊന്നാട അണിയിച്ചു.
സാഹിത്യ വിഭാഗം സെക്രട്ടറി മഹേഷ് എളനാട്, കോര്‍ഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ സുരേഷ് പയ്യന്നൂര്‍ എന്നിവര്‍ പ്രശസ്തി പത്രം സമര്‍പ്പിച്ചു. സമാജം കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ ബി യേശുശീലന്‍, ഇന്ത്യാ സോഷ്യല്‍ & കല്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് ജയചന്ദ്രന്‍ നായര്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് ടി കെ മനോജ്, ജനറല്‍ സെക്രട്ടറി സജീഷ് നായര്‍, സമാജം വനിത വിഭാഗം കണ്‍വീനര്‍ ലാലി സാംസണ്‍, ട്രഷറര്‍ യാസിര്‍ അറഫാത്ത്, കോര്‍ഡിനേഷന്‍ വൈസ് ചെയര്‍മാന്‍ എ എം അന്‍സാര്‍, കലാ വിഭാഗം സെക്രട്ടറി ജാസിര്‍ എന്നിവര്‍ സംസാരിച്ചു. യു എ ഇ നിലവില്‍ വരുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ നിലവില്‍ വന്ന അബൂദബി മലയാളി സമാജം യു എ ഇ പിറവിക്ക് ആശംസ നേര്‍ന്ന അപൂര്‍വം ചില സംഘടനകളില്‍ ഒന്നാണെന്നും ഏറെ പ്രശസ്തരായവര്‍ കൈപറ്റിയ അവാര്‍ഡ് സ്വീകരിക്കാന്‍ ഏറെ അഭിമാനവും സന്തോഷവും ഉണ്ടെന്നും ആലങ്കോട് ലീലാ കൃഷ്ണന്‍ വ്യക്തമാക്കി. യു എ ഇ യുടെ ഭരണാധികാരികളുടെ മതേതരത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബാപ്‌സ് ഹിന്ദു ആരാധനാലയം, യു എ ഇ ഇന്ത്യന്‍ ജനതക്ക് നല്‍കിയ ഏറ്റവും വലിയ അംഗീകാരമായി നമ്മള്‍ ഓരോരുത്തരും ക്ഷേത്രത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
source https://www.sirajlive.com/malayali-samajam-literary-award-presented-to-alankode-leelakrishnan.html
Post a Comment