തിരുവനന്തപുരം | മുഖ്യമന്ത്രിക്ക് പുതിയ കാറുകള്‍ വാങ്ങാന്‍ 1.10 കോടി രൂപ അനുവദിച്ചു. രണ്ടു കാറുകളാണ് പിണറായി വിജയനു വേണ്ടി വാങ്ങുന്നത്. പോലീസിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണിത്. 2022-ല്‍ വാങ്ങിയ ക്രിസ്റ്റ കാറുകളാണ് മാറ്റുന്നത്.
സുരക്ഷാ കാരണങ്ങളാലാണ് പുതിയ കാറുകള്‍ വാങ്ങുന്നത്. വ്യവസ്ഥ പ്രകാരം ഇസഡ് പ്ലസ് സുരക്ഷാ വിഭാഗത്തില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ മാറ്റേണ്ടതുണ്ട്.
2022ലാണ് മുഖ്യമന്ത്രിക്ക് അവസാനമായി പുതിയ കാര്‍ വാങ്ങിയത്. മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റകളാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുള്ളത്. പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടികള്‍ക്ക് കമാന്‍ഡോകള്‍ ഉപയോഗിക്കുന്നതാണ് ഇവയില്‍ രണ്ടെണ്ണം.
source https://www.sirajlive.com/rs-1-10-crore-allocated-to-cm-to-buy-new-cars.html
Post a Comment