നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപി സ്ഥാനാര്‍ഥിയാകും; വാര്‍ത്തകള്‍ സ്ഥിരീകരിച്ച് രാജീവ് ചന്ദ്രശേഖര്‍

തൃശൂര്‍ |  നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു ബിജെപി അധ്യക്ഷന്റെ പ്രതികരണം.

ഭരണശൈലിയില്‍ മാറ്റം വരുത്തും. ഡിജിറ്റല്‍ ഭരണം വീട്ടുപടിക്കല്‍ എന്നതാണ് ലക്ഷ്യം. ഭരണം കിട്ടിയാല്‍ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് താന്‍ മത്സരിക്കുമെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം നൂറ് ശതമാനം ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

 



source https://www.sirajlive.com/bjp-will-be-the-candidate-from-nemoth-in-the-assembly-elections-rajeev-chandrasekhar-confirms-the-news.html

Post a Comment

Previous Post Next Post