ഗു​രു​വാ​യൂ​രി​ൽ വീ​ട്ടി​ൽ​നി​ന്ന് പ​ത്തു​പ​വ​ൻ ക​വ​ർ​ന്നു

ഗു​രു​വാ​യൂ​ർ| അ​രി​യ​ന്നൂ​രി​ൽ ഡോ​ക്‌​ട​ർ​ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. അ​രി​യ​ന്നൂ​ർ സെ​ന്‍റ​റി​ന​ടു​ത്ത് മെ​യി​ൻ റോ​ഡി​ൽ പോ​ക്കാ​ക്കി​ല്ല​ത്ത് കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

മു​ക​ൾ​നി​ല​യി​ലെ ഹാ​ളി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ളും തൃ​ശൂ​ർ ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​മാ​യ ബു​ഷ​റ​യും ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ.​അ​ബൂ​ബ​ക്ക​ർ മു​ഹ​മ്മ​ദ് റാ​ഫി​യും മ​ക്ക​ളു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​യി.

മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും സി​സി​ടി​വി​യി​ലു​ണ്ട്.മു​ക​ൾ​നി​ല​യി​ലെ പു​റ​ത്തേ​ക്കു​ള്ള വാ​തി​ൽ​വ​ഴി​യാ​ണ് മോ​ഷ്ടാ​വ് ഉ​ള്ളി​ൽ ക​ട​ന്ന​ത്. ഹാ​ളി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു മാ​ല​ക​ൾ, വ​ള​ക​ൾ, ക​മ്മ​ലു​ക​ൾ എ​ന്നി​വ​യാ​ണ് ന​ഷ്‌​ട​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ പു​റ​ത്തു​പോ​കു​ന്ന​തി​നു മു​ന്പാ​യി ഡോ.​ബു​ഷ​റ മാ​ല അ​ണി​യാ​നാ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്‌​ട​പ്പെ​ട്ട​ത് അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഹാ​ളി​നു​ള്ളി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​രു​ദി​വ​സം മു​ന്പാ​ണ് മോ​ഷ​ണം​ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി.

ഗു​രു​വാ​യൂ​ർ പോ​ലീ​സ്  സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Content Highlights:
Ten sovereigns of gold ornaments were stolen from the residence of a doctor couple near Ariyannur center. The theft occurred at the house of Pokkakkillath Kunjimuhammad, where his daughter Dr. Bushara and son-in-law Dr. Aboubakr Muhammad Rafi reside. CCTV footage revealed that the burglar entered through the upstairs door early Friday morning, and the theft was discovered on Saturday when the family checked the cupboard.



source https://www.sirajlive.com/gold-ornaments-stolen-from-doctors-house-in-ariyannur-thrissur.html

Post a Comment

Previous Post Next Post